Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kerala Lottery

Alappuzha

ഒ​രേ ന​മ്പ​റി​ൽ ര​ണ്ട് ടി​ക്ക​റ്റു​ക​ള്‍: കേ​ര​ളാ​ലോ​ട്ട​റി​യി​ല്‍ വ്യാ​ജ​ന്‍ വി​ല​സു​ന്നു

ചേ​ർ​ത്ത​ല: കേ​ര​ള ലോ​ട്ട​റി​യി​ല്‍ വ്യാ​ജ​ന്‍ വി​ല​സു​ന്നു​വെ​ന്ന് പ​രാ​തി. വെ​ള്ളി​യാ​ഴ്ച ന​റു​ക്കെ​ടു​ത്ത സു​വ​ർ​ണ കേ​ര​ളം ടി​ക്ക​റ്റു​ക​ളി​ൽ ഒ​രേ ന​മ്പ​റി​ൽ ര​ണ്ടു ടി​ക്ക​റ്റു​ക​ള്‍ ല​ഭി​ച്ച​തോ​ടെ പോ​ലീ​സി​ലും ജി​ല്ലാ ലോ​ട്ട​റി ഓ​ഫീ​സി​ലും പ​രാ​തി ന​ൽ​കി. പ​ള്ളി​പ്പു​റം കെ​ആ​ർ പു​രം ക​രോ​ണ്ടു​ക​ട​വി​ൽ ര​ഞ്ജി​ത്ത് ര​വീ​ന്ദ്ര​നാ​ണ് പ​രാ​തി​ക്കാ​ര​ൻ.

ചേ​ർ​ത്ത​ല​യി​ലെ ഭ​ഗ​വ​തി ല​ക്കി സെ​ന്‍റ​റി​ൽ​നി​ന്ന് സു​വ​ർ​ണ കേ​ര​ളം എ​സ്കെ-63 ഡ്രോ​യി​ലെ 213225 മു​ത​ൽ 213249 വ​രെ​യു​ള്ള ര​ണ്ട് ബു​ക്ക് ടി​ക്ക​റ്റു​ക​ൾ ഇ​ദ്ദേ​ഹം വാ​ങ്ങി​യി​രു​ന്നു. അ​തി​ൽ കെ​എം 213225 എ​ന്ന ന​മ്പ​റി​ന് ര​ണ്ട് ബു​ക്കി​ലും ഒ​രേ സീ​രി​സാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്.

ടി​ക്ക​റ്റു​ക​ൾ പ്ര​ത്യേ​കം സ്കാ​ന​റി​ൽ പ​രി​ശോ​ധി​ച്ച​പ്പോ​ൾ ഒ​ന്ന് വ്യാ​ജ​നാ​ണെ​ന്ന് ക​ണ്ടെ​ത്തി. മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് ക​ണി​ച്ചു​കു​ള​ങ്ങ​ര സ്വ​ദേ​ശി​ക്ക് ഒ​രു കോ​ടി രൂ​പ സ​മ്മാ​നം അ​ടി​ച്ച​താ​യി പ്ര​ച​രി​ച്ചെ​ങ്കി​ലും പി​ന്നീ​ട് പ​രി​ശോ​ധ​ന​യി​ൽ വ്യാ​ജ ലോ​ട്ട​റി​യാ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു.

ഒ​രേ സീ​രീ​സി​ലു​ള്ള ര​ണ്ട് ലോ​ട്ട​റി ന​മ്പ​റു​ക​ൾ വ​ന്ന​ത് അ​ച്ച​ടി​പി​ശ​ക് ആ​കാ​മെ​ന്നാ​ണ് ലോ​ട്ട​റി ഓ​ഫീ​സി​ന്‍റെ പ്രാ​ഥ​മി​ക വി​ശ​ദീ​ക​ര​ണം.

സം​ഭ​വ​ത്തി​ൽ ചേ​ർ​ത്ത​ല പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ലോ​ട്ട​റി വ​കു​പ്പും പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. എ​ന്നാ​ൽ ലോ​ട്ട​റി ഫ​ലം പു​റ​ത്തു​വ​ന്ന​പ്പോ​ൾ ഈ ​ടി​ക്ക​റ്റി​ന് സ​മ്മാ​നം ഉ​ണ്ടാ​യി​രു​ന്നി​ല്ല.

Latest News

Corehub Up